❔ ഹിരോഷിമയിലും നാഗസാക്കിയിലും അമേരിക്ക നടത്തിയ അണുബോംബു വിസ്ഫോടത്തെ അതിജീവിച്ച വ്യക്തികളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ജാപ്പനീസ് പദം ഏതാണ്?
⏩ ഹിബാകുഷ.
✔
✔
❔ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റിൽ ഒരിന്നിങ്സിൽ 400 റൺസ് നേടിയ ഒരേയൊരു കളിക്കാരൻ ആര്?
⏩ ബ്രയാൻ ചാൾസ് ലാറ (വെസ്റ്റിൻഡീസ്).
✔ 2004ൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു അദ്ദേഹത്തിന്റെ ഈ മിന്നുന്ന പ്രകടനം.
❔ ഇന്ത്യൻ സ്വാതന്ത്ര്യ സമര സേനാനിയും, പ്രഥമ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൗലാനാ അബുൽകലാം ആസാദ് ജനിച്ചത് എവിടെയാണ്?
⏩ മക്ക.
✔ജന്മദിനം ദേശീയ വിദ്യഭ്യാസ ദിനം
✔തുടർച്ചയായി ഏറ്റവും കൂടുതൽ തവണ കോൺഗ്രസ് പ്രസി.
✔ക്വിറ്റ് ഇന്ത്യ സമര കാലത്ത് കോൺഗ്രസ് പ്രസിഡന്റ്.
❔ കടലിനുള്ളിലുള്ള അഗ്നിപർവ്വതങ്ങൾ പൊട്ടുന്നതിന്റെയോ, കടലിനടിയിൽ ഭൂകമ്പമുണ്ടാകുന്നതിന്റെയോ ഫലമായി രൂപം കൊള്ളുന്ന കൊലയാളിത്തിരകളാണല്ലോ സുനാമി. എന്താണ് ഈ ജാപ്പാനീസ് പദത്തിനർത്ഥം?
⏩ തുറമുഖത്തിര.
✔സു= തുറമുഖം, നാമി = തിര.
✔800-900 kmph വേഗതയിൽ സുനാമിത്തിരകൾ സഞ്ചരിക്കുന്നു.
✔ഏറ്റവും കൂടുതൽ സുനാമി ഭീഷണി നേരിടുന്ന രാജ്യമാണ് ജപ്പാൻ.
✔2004 ഡിസംബർ 26നുണ്ടായ അത്യന്തം വിനാശകാരിയായ സുനാമിയുടെ പ്രഭവകേന്ദ്രം ഇന്തോനേഷ്യയിലെ സുമാത്രക്കു സമീപം ഇന്ത്യൻ മഹാസമുദ്രത്തിലാണ്.
❔ ഫലങ്ങളുടെ രാജാവ് എന്നറിയപ്പെടുന്ന മാങ്ങയുടെ ജന്മദേശം തന്നെയാണ് ലോകത്ത് ഉൽപാദനത്തിലും മുന്നിട്ടു നിൽക്കുന്നത്. ഏതാണാ രാജ്യം?
⏩ ഇന്ത്യ.
✔ ഇന്ത്യയുടെ ദേശീയ ഫലമാണ്
മാങ്ങ .
✔ Mangifera Indica എന്നാണ് ശാസ്ത്രീയ നാമം.
✔ ചൈനയും തായ്ലന്റുമാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ.
✔ഇന്ത്യ, പാക്കിസ്ഥാൻ, ഫിലിപ്പൈൻസ് എന്നീ രാജ്യങ്ങളുടെ ദേശീയ ഫലം മാമ്പഴം ആണ്.
✔ബംഗ്ലാദേശിന്റെ ദേശീയ വൃക്ഷമാണ് മാവ്.
✔മാങ്ങകളിലെ തന്നെ ഏറ്റവും പ്രസിദ്ധമായത് കിങ്ങ് അൽഫോൺസോ എന്ന മാമ്പഴമാണ്.
❔ പ്രധാനമന്ത്രിസ്ഥാനത്തെത്തുന്ന ലോകത്തിലെ ആദ്യ വനിതയാണ് സിരിമാവോ ബണ്ഡാരനായകെ (ശ്രീലങ്ക). രണ്ടാമത്തെ വ്യക്തിയാര്?
⏩ ഇന്ദിരാഗാന്ധി.
✔
❔ കേരളത്തിൽ ജനസംഖ്യ ഏറ്റവും കൂടിയ ജില്ലയാണ് മലപ്പുറം. ഏറ്റവും കുറവുള്ള ജില്ല ഏതാണ്?
⏩ വയനാട്.
✔
❔ "ഭയകൗടില്ല്യ ലോഭങ്ങൾ വളർക്കില്ലൊരു നാടിനെ..."
1905-ൽ വക്കം അബ്ദുൽ ഖാദർ മൗലവി ആരംഭിച്ച പത്രത്തിന്റെ ആപ്തവാക്യമാണിത്. ഏതാണീ പത്രം?
⏩ സ്വദേശാഭിമാനി.
✔ തിരുവിതാംകൂറിലെ രാജഭരണത്തിനും ദിവാന്റെ ദുർനയങ്ങൾക്കുമെതിരെ രൂക്ഷ വിമർശനം നടത്തിയതിന്റെ പേരിൽ 1910- ൽ പത്രം നിരോധിക്കപ്പെട്ടു.
❔ സമാധാനത്തിന്റെ പ്രതീകമായി പ്രാവിനെ അവതരിപ്പിച്ച ചിത്രകാരനാരാണ്? സ്പെയിൻകാരനായ ഇദ്ദേഹത്തിന്റെ പ്രസിദ്ധമായ രചനയാണ് യുദ്ധത്തിന്റെ ഭീകരത അനാവരണം ചെയ്യുന്ന ഗ്വേർണിക്ക.
⏩ പാബ്ലോ പിക്കാസോ (1881-1973).
❔ ലോകത്തിലെ ഏറ്റവും നീളം കൂടിയ പ്ലാറ്റ്ഫോമുള്ള (1366.33 മീറ്റർ) റെയിൽവേ സ്‌റ്റേഷൻ ഉത്തർപ്രദേശിലാണ്. എന്താണ് പേര്?
⏩ ഗൊരഖ്പൂർ.
❓ മുഗൾ ചക്രവർത്തിയായ ഔറംഗസീബിന്റെ മകൻ അസംഷാ തന്റെ മാതാവായ ബീഗം റാബിയാ ദുറാനിയുടെ സ്മരണാർത്ഥം 1679ൽ നിർമ്മിച്ച ശവകുടീരമാണ് ബീബീകാ മഖ്ബറ. ഒറ്റനോട്ടത്തിൽ താജ്മഹലാണെന്ന് തോന്നുമെന്നതിനാൽ 'പാവങ്ങളുടെ താജ്' എന്നറിയപ്പെടുന്ന ഈ നിർമിതി സ്ഥിതി ചെയ്യുന്നത് എവിടെ?
⏩ ഔറംഗാബാദ് (മഹാരാഷ്ട്ര).
✔ മഹാരാഷ്ട്രയുടെ വിനോദ സഞ്ചാര തലസ്ഥാനം എന്നാണ് ഔറംഗാബാദ് അറിയപ്പെടുന്നത്.
✔ ഡെക്കാനിലെ താജ് എന്നും ഈ സ്മാരകം അറിയപ്പെടുന്നു.
✔ അജന്ത - എല്ലോറ ഗുഹകൾ ഔറംഗാബാദ് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.
No comments:
Post a Comment