❓ ഇന്ത്യൻ സിനിമ, നാടക വേദികളിൽ 'ഗോരാ സാഹബ്' (വെള്ളക്കാരൻ) എന്നറിയപ്പെട്ട വിഖ്യാത നടൻ ആരാണ്?
= ടോം ആൾട്ടർ (1950- 2017).
🔸 മസൂറിയിൽ ജനിച്ച ഇദ്ദേഹം 'ചരസ്' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.
🔸 പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഇദ്ദേഹമാണ് ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുമായി ആദ്യ ചാനൽ അഭിമുഖം നടത്തിയത്.
🔸2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
❓ ലോക സഞ്ചാരികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ UNESCO പ്രസിദ്ധീകരിച്ച ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ അഭിമാനമായ താജ്മഹലിന്റെ സ്ഥാനം എത്ര?
= രണ്ട്.
🔸 കംബോഡിയയയിലെ അംഗോർവത് ക്ഷേത്രമാണ് ഒന്നാം സ്ഥാനത്ത്.
🔸 ചൈനയിലെ വന്മതിലും പെറുവിലെ മാച്ചു പിച്ചുവും യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്.