Wednesday 30 May 2018

Q & A 2

❔ ലോക കായിക രംഗത്തെ ഏറ്റവും ശ്രേഷ്ഠമായ ഉപഹാരം രൂപകല്പന ചെയ്ത വ്യക്തി എന്ന നിലയിലാണ് ഇറ്റാലിയൻ ശില്പി സിൽവിയോ ഗസാനിഗ കായിക ചരിത്രത്തിൽ ഇടം പിടിച്ചിരിക്കുന്നത്. ഏതാണാ ഉപഹാരം?
⏩ ലോകക്കപ്പ് ഫുട്ബോൾ ജേതാക്കൾക്ക് നൽകുന്ന ഫിഫ സ്വർണക്കപ്പ്.
✔18 കാരറ്റ്‌ സ്വർണ്ണത്തിൽ പണിതീർത്തിരിക്കുന്ന ഈ കപ്പിന്‌ 36 സെന്റീമീറ്റർ ഉയരവും 4.97 കിലോഗ്രാം തൂക്കവുമുണ്ട്‌.
ഇപ്പോഴത്തെ കപ്പ്‌ ഫിഫയ്ക്ക്‌ അവകാശപ്പെട്ടതാണ്‌. ലോകകപ്പിൽ വിജയിക്കുന്ന രാജ്യങ്ങൾക്ക്‌ ഈ കപ്പ്‌ അടുത്തലോകകപ്പ്‌ വരെയേ കൈവശം വെക്കാൻ അവകാശമുള്ളൂ. ഫിഫയെ തിരിച്ചേൽപ്പിക്കുന്ന കപ്പിന്‌ പകരമായി കപ്പിന്റെ ഒരു മാതൃക രാജ്യങ്ങൾക്ക്‌ ലഭിക്കും. സ്വർണ്ണം പൂശിയ ഈ മാതൃക രാജ്യങ്ങൾക്ക്‌ സ്വന്തമായി കൈവശം വെക്കാം.
മൂന്ന്‌ ലോകകപ്പുകൾ നേടി യൂൾ റിമെ കപ്പ് 1970-ൽ ബ്രസീൽ സ്വന്തമാക്കിയതിനെത്തുടർന്നാണ് ഇന്നത്തെ ലോകകപ്പ് നിർമ്മിച്ചത്.
❔ ഐക്യരാഷ്ട്ര സഭയുടെ 6 ഔദ്യോഗിക ഭാഷകളിൽ അവസാനമായി പ്രസ്തുത പദവി ലഭിച്ച ഭാഷയേത്?
⏩ അറബിക്.
✔ ..... എന്നിവയാണ് ഐക്യരാഷ്ട്ര സഭയുടെ ഔദ്യോഗിക ഭാഷകൾ.
❔ 'മരുഭൂമിയിലെ കപ്പൽ' എന്നറിയപ്പെടുന്ന സസ്തനിയാണല്ലോ ഒട്ടകം. ഒട്ടകത്തിന്റെ മുതുകിലെ പൂഞ്ഞയിൽ എന്താണ് ഉള്ളത്?
⏩ കൊഴുപ്പ്. (ജലമാണെന്നുള്ളത് അബദ്ധ ധാരണയാണ്).
✔ കുവൈത്തിന്റെ ദേശീയ മൃഗമാണ് ഒട്ടകം.
✔ രണ്ടു പൂഞ്ഞയുള്ള ബാക്ട്രീയൻ ഒട്ടകം (കമീലസ് ബാക്ട്രിയാനസ്) വംശനാശഭീഷണി നേരിടുന്ന ജീവികളിൽ ഒന്നാണ്.
❔ ഏറ്റവും കൂടുതൽ തുറമുഖങ്ങളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. എന്നാൽ ഏറ്റവും കൂടുതൽ വൻകിട തുറമുഖങ്ങളുള്ള സംസ്ഥാനം ഏതാണ്?
⏩ തമിഴ്നാട്.
✔ ...,....,... (3) എന്നിവയാണ് തമിഴ്നാട്ടിലെ വൻകിട തുറമുഖങ്ങൾ.
✔ വിശാഖപട്ടണം തുറമുഖമാണ് 'ഇന്ത്യൻ തുറമുഖങ്ങൾക്കിടയിലെ തിളങ്ങുന്ന രത്നം' എന്നറിയപ്പെടുന്നത്.
❔ ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപ്പത്രം എന്ന ഖ്യാതി ഒരു മലയാള ദിനപ്പത്രത്തിനാണ്. 1987-ൽ പ്രസിദ്ധീകരണമാരംഭിച്ച ഈ ദിനപ്പത്രം ഏത്?
⏩ മാധ്യമം.
✔ വായനക്കാരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള മലയാള ദിനപ്പത്രമാണ് മാധ്യമം.
❓ ഇന്ത്യയുടെ വാനമ്പാടി (ഭാരത കോകില) എന്നറിയപ്പെടുന്ന സരോജിനി നായിഡുവിന്റെ ജന്മദിനമായ ഫെബ്രുവരി 13 ഇന്ത്യയിൽ ഏത് ദിനമായാണ് ആചരിക്കുന്നത്?
⏩ ദേശീയ വനിതാ ദിനം.
✔ മാർച്ച് 8 ആണ് ലോക വനിതാ ദിനം.
✔ ഫെബ്രുവരി 13 - ലോക റേഡിയോ ദിനം.
✔ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  അദ്ധ്യക്ഷ (കാൺപൂർ - 1925) ആവുന്ന ആദ്യ വനിത.
✔ ഒരു ഇന്ത്യൻ സംസ്ഥാനത്തിന്റെ (ഉത്തർ പ്രദേശ്) ഗവർണർ ആവുന്ന ആദ്യ വനിത എന്നീ ബഹുമതികൾ സരോജിനി നായിഡുവിന്റെ പേരിലാണ്.
❓ ഇന്ത്യയിൽ വനിതകളുടെ നാമധേയത്തിൽ അറിയപ്പെടുന്ന രണ്ട് വിമാനത്താവളങ്ങളാണുള്ളത്. ഒന്ന് തലസ്ഥാനനഗരിയായ ഡെൽഹിയിലെ പ്രധാന വിമാനത്താവളമായ
ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. രണ്ടാമത്തേത് ഏത്?
⏩ മധ്യപ്രദേശിലെ ഇൻഡോറിൽ സ്ഥിതി ചെയ്യുന്ന ദേവി അഹില്യബായി ഹോൽക്കർ വിമാനത്താവളം.
✔ 1767 മുതൽ 1795 വരെ ഇൻഡോറിലെ ഭരണാധികാരിയായിരുന്നു ദേവി അഹില്യബായിഹോൽക്കർ.
❓ ജയ ജയ കേരള കോമള ധരണീ
ജയ ജയ മാമക പൂജിത ജനനീ
ജയ ജയ പാവന ഭാരതഹരിണീ
ജയ ജയ ധരമ്മസമന്വയ രമണീ...
2014ൽ കേരളത്തിന്റെ സാംസ്‌കാരികഗാനമായി  പ്രഖ്യാപിച്ച ഈ ഗാനത്തിലെ വരികൾ എഴുതിയ ബോധേശ്വരന്റെ യഥാർത്ഥ പേരെന്താണ്?
⏩ കേശവൻ(1902-1990).
✔ കവയിത്രി സുഗതകുമാരി മകളാണ്
✔ 1951ൽ പുറത്തിറങ്ങിയ യാചകൻ എന്ന മലയാള ചിത്രത്തിൽ ഈ ഗാനം ഉൾപ്പെടുത്തിയിട്ടുണ്ട്.

Q & A 1

❔ ഹിരോഷിമയിലും നാഗസാക്കിയിലും  അമേരിക്ക നടത്തിയ അണുബോംബു വിസ്ഫോടത്തെ അതിജീവിച്ച വ്യക്തികളെ പരാമർശിക്കാൻ ഉപയോഗിക്കുന്ന ജാപ്പനീസ് പദം ഏതാണ്?

Sunday 1 October 2017

സമകാലികം 2017

ഇന്ത്യൻ സിനിമ, നാടക വേദികളിൽ 'ഗോരാ സാഹബ്' (വെള്ളക്കാരൻ) എന്നറിയപ്പെട്ട വിഖ്യാത നടൻ ആരാണ്?
= ടോം ആൾട്ടർ (1950- 2017).
🔸 മസൂറിയിൽ ജനിച്ച ഇദ്ദേഹം 'ചരസ്' എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്.
🔸 പത്രപ്രവർത്തകനും എഴുത്തുകാരനുമായിരുന്ന ഇദ്ദേഹമാണ്  ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറുമായി ആദ്യ ചാനൽ അഭിമുഖം നടത്തിയത്.
🔸2008 ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.

❓ ലോക സഞ്ചാരികൾക്കിടയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ UNESCO പ്രസിദ്ധീകരിച്ച ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ അഭിമാനമായ താജ്മഹലിന്റെ സ്ഥാനം എത്ര?
= രണ്ട്.
🔸 കംബോഡിയയയിലെ അംഗോർവത് ക്ഷേത്രമാണ് ഒന്നാം സ്ഥാനത്ത്.
🔸 ചൈനയിലെ വന്മതിലും പെറുവിലെ മാച്ചു പിച്ചുവും യഥാക്രമം മൂന്നും നാലും സ്ഥാനത്തുണ്ട്.

Q & A 2

❔ ലോക കായിക രംഗത്തെ ഏറ്റവും ശ്രേഷ്ഠമായ ഉപഹാരം രൂപകല്പന ചെയ്ത വ്യക്തി എന്ന നിലയിലാണ് ഇറ്റാലിയൻ ശില്പി സിൽവിയോ ഗസാനിഗ കായിക ചരിത്രത്തിൽ ഇടം ...